എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം, ജില്ല വിട്ട് പുറത്ത് പോകരുത് ; പി.പി ദിവ്യക്ക് ജാമ്യം ഉപാധികളോടെ

എല്ലാ  തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം, ജില്ല വിട്ട് പുറത്ത് പോകരുത് ; പി.പി ദിവ്യക്ക് ജാമ്യം   ഉപാധികളോടെ
Nov 8, 2024 03:05 PM | By Rajina Sandeep

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ.

എല്ലാ തിങ്കളാഴ്ചയും പി പി ദിവ്യ 10 മണിക്കും 11 മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കണമെന്നാണ് പ്രധാന ഉപാധി.

ദിവ്യ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തു പോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.

രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ദിവ്യയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. പതിനൊന്ന് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്.

അതേസമയം ദിവ്യയ്ക്ക് ജാമ്യം നല്‍കിയ നടപടി നവീന്‍ ബാബുവിന്റെ പങ്കാളി മഞ്ജുഷ പ്രതികരിച്ചു. പ്രതികരിക്കാന്‍ പരിമിതികളുണ്ട്. ജാമ്യം ലഭിക്കില്ലെന്നാണ് കരുതിയതെന്നും മഞ്ജുഷ പറഞ്ഞു.

ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.

ദിവ്യക്ക് തെറ്റ് പറ്റിയെന്നും ആ തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരത്തെ പ്രതികരിച്ചിരുന്നു. കേഡറെ കൊല്ലാനല്ല തിരുത്താനാണ് ശ്രമിക്കുന്നത്.

ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടക്കം തൊട്ടേ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പം ആണെന്ന് നിലപാട് സിപിഐഎം സ്വീകരിച്ചിരുന്നു. കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

must appear before the Investigating Officer on every Monday and must not leave the district; PP Divya granted bail with conditions

Next TV

Related Stories
ഒരു കൈയ്യില്‍ കൊള്ളുന്നത്രയും തെളിവുകള്‍ ഇനിയും പരിശോധിക്കാൻ ബാക്കിയുണ്ട് ; ജാമ്യം ലഭിച്ചതിൽ സന്തോഷമെന്നും  പി.പി ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ

Nov 8, 2024 02:34 PM

ഒരു കൈയ്യില്‍ കൊള്ളുന്നത്രയും തെളിവുകള്‍ ഇനിയും പരിശോധിക്കാൻ ബാക്കിയുണ്ട് ; ജാമ്യം ലഭിച്ചതിൽ സന്തോഷമെന്നും പി.പി ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ

ഒരു കൈയ്യില്‍ കൊള്ളുന്നത്രയും തെളിവുകള്‍ ഇനിയും പരിശോധിക്കാൻ ബാക്കിയുണ്ട്- പി.പി ദിവ്യയുടെ...

Read More >>
കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ് മലപ്പുറം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം

Nov 8, 2024 12:38 PM

കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ് മലപ്പുറം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം

കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ് മലപ്പുറം സ്വദേശിനിയായ യുവതിക്ക്...

Read More >>
'പി പി ദിവ്യ കേഡറാണ്, ഒരു തെറ്റുപറ്റി' ; പാർട്ടി നേതാക്കൾ ഇനിയും ദിവ്യയുടെ അടുത്ത് പോകും,  കൊല്ലാനല്ല, തിരുത്താനാണ് പാർട്ടി നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  എംവി ഗോവിന്ദൻ

Nov 8, 2024 12:14 PM

'പി പി ദിവ്യ കേഡറാണ്, ഒരു തെറ്റുപറ്റി' ; പാർട്ടി നേതാക്കൾ ഇനിയും ദിവ്യയുടെ അടുത്ത് പോകും, കൊല്ലാനല്ല, തിരുത്താനാണ് പാർട്ടി നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

പാർട്ടി നേതാക്കൾ ഇനിയും ദിവ്യയുടെ അടുത്ത് പോകും, കൊല്ലാനല്ല, തിരുത്താനാണ് പാർട്ടി നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

Read More >>
10 മാസം കാത്തിരുന്നിട്ടും വധുവില്ല ; പാനൂർ സ്വദേശിയുടെ പരാതിയിൽ വിവാഹ ബ്യൂറോ  നഷ്ട‌പരിഹാരം നൽകാൻ വിധി

Nov 8, 2024 11:55 AM

10 മാസം കാത്തിരുന്നിട്ടും വധുവില്ല ; പാനൂർ സ്വദേശിയുടെ പരാതിയിൽ വിവാഹ ബ്യൂറോ നഷ്ട‌പരിഹാരം നൽകാൻ വിധി

പാനൂർ സ്വദേശിയുടെ പരാതിയിൽ വിവാഹ ബ്യൂറോ നഷ്ട‌പരിഹാരം നൽകാൻ...

Read More >>
പി പി ദിവ്യക്ക് ജാമ്യം

Nov 8, 2024 11:06 AM

പി പി ദിവ്യക്ക് ജാമ്യം

പി.പി ദിവ്യക്കും, സിപിഎമ്മിനും ആശ്വാസം...

Read More >>
Top Stories

News Roundup

GCC News